കെഎഫ്എസ്എ വെഞ്ഞാറമൂട് യൂണിറ്റ് രജിത്ത് സ്മാരക ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു 

IMG-20231003-WA0010

വെഞ്ഞാറമൂട് : കേരള ഫയർ സർവീസ് അസോസിയേഷന്റെ 41ആം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് വെഞ്ഞാറമൂട് യൂണിറ്റ് സംഘടിപ്പിച്ച രജിത്ത് സ്മാരക ക്രിക്കറ്റ് ടൂർണമെന്റ് എ എ റഹീം എംപി ഉദ്ഘാടനം ചെയ്തു.

ആറ്റിങ്ങൽ സ്വദേശി ആയ ഫയർ ഓഫീസർ രഞ്ജിത്ത് രക്ഷാപ്രവത്തനത്തിനിടെ മരണപ്പെട്ടിരുന്നു .അദ്ദേഹത്തിൻ്റെ സ്മരണാർത്ഥമാണ് സംഘടനയുടെ നാൽപത്തി ഒന്നാം സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് വെഞ്ഞാറമൂട് നിലയം പരിപാടി സംഘടിപ്പിച്ചത്.

വിവിധ ഡിപ്പാർട്ട്മെന്റുകളിൽ നിന്നായി 40 ഓളം ടീമുകൾ പങ്കെടുത്തു. ഫയർമാൻ രഞ്ജിത്തിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ഈ പരിപാടിയിൽ 15 വിദ്യാർത്ഥികൾക്ക് പഠന സഹായവും രോഗികൾക്ക് ചികിത്സ സഹായവും നൽകി.

കെഎഫ്എസ്എ തിരുവനന്തപുരം മേഖലാ കമ്മിറ്റി അംഗം സുബീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിറ്റ് സെക്രട്ടറി നജിമോൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഷജിൽ കുമാർ, വെഞ്ഞാറമൂട് നിലയം എ എസ് ടി ഓ അനിൽകുമാർ പി,കെ എഫ് എസ് എ തിരുവനന്തപുരം മേഖല സെക്രട്ടറി  ബൈജു പ്രസിഡന്റ്,അനിൽകുമാർ കമ്മിറ്റി അംഗം ഹരേഷ് എന്നിവർ സംസാരിച്ചു. വെഞ്ഞാറമൂടിന്റെ സ്വന്തം വാനമ്പാടി അവനിയും സംസാരിച്ചു.

വിജയികൾക്കുള്ള പുരസ്കാരം കെ എഫ് എസ് എ മേഖല സെക്രട്ടറി ബൈജു മതിര, വെഞ്ഞാറമൂട് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി അനിൽ കുമാർ എന്നിവർ ചേർന്ന് സമ്മാനിച്ചു. തിരുവനന്തപുരം എസ്എപി വിജയിച്ചു. വാട്ടർ അതോറിറ്റി തിരുവനന്തപുരം രണ്ടാം സ്ഥാനം കരസ്ഥമാക്കി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!