Search
Close this search box.

മണിപ്പാട്ടുകളുടെ നാട്ടുമൊഴിച്ചന്തം വിടപറയുമ്പോൾ – രാധാകൃഷ്ണൻ കുന്നുംപുറം

eiOTTKH21301

കലാഭവൻ മണിയുടെ പാട്ടുകൾക്ക് താളഭംഗിയും ആശയചിത്രങ്ങളും വരച്ചിട്ടു എന്നതാണ് അറുമുഖനെന്ന എഴുത്തുകാരന്റെ പ്രത്യേകത. മൺമറഞ്ഞുപോയ നാട്ടിണങ്ങൾക്കൊപ്പം കേരളത്തിന്റെ നാട്ടുപൊലിമകളെ അത് പകർത്തിവച്ചു. ഉൽസവവും,കാവടിയും എഴുന്നള്ളത്തും ചെണ്ടമേളവും ആൾത്തിരക്കിനിടയിലെ കടക്കണ്ണിന്റെ പെൺവിളയാട്ടവും ഇത്രയും ലളിതമനോഹരമായ തനിനാടൻവാക്കുകളിൽ മറ്റൊരാൾക്ക് പകരാനാവുമോ എന്ന്സംശയമുണ്ട്. അത്രയേറെ ഗ്രാമീണമാണ് ആരചനശൈലി

നമ്മുടെകലയുടെയും സംസ്കാരത്തിന്റെയും അടിത്തറയാണ് നാടൻപാട്ടുകളും നാടൻകലകളും ആനാടോടിസംസ്ക്കാരത്തിന് അംഗീകാരത്തിന്റെഅഭിമാനമുഖംനൽകിയാണ് കലാഭവൻമണി മൺമറഞ്ഞത്. മണിപ്പാട്ടിന്റെ ആ ജൈത്രയാത്രയിൽ പാട്ടുചന്തങ്ങളുടെ രഥം നയിക്കുകയായിരുന്നു അറുമുഖൻ. കലാഭവൻ മണിയുടെ പാട്ടുകളെ കുറിച്ച് ഞാൻ എഴുതിയ ” മണിത്താളം” എന്ന പഠന പുസ്തകത്തിൽ അറുമുഖൻ വെങ്കിടങ്ങിന്റെ സംഭാവനകളെ കുറിച്ചെഴുതാൻ അവസരമുണ്ടായി. ഒരിക്കൽ കലാഭവൻ മണി സേവന സമിതിയുടെ പരിപാടിയിൽ വച്ച് പുസ്തകം നൽകുമ്പോൾ ” ഓർമ്മിച്ചതിന് നന്ദി ” എന്നാണ് പറഞ്ഞത്.

മാറ്റിനിർത്തിയിരുന്ന ഇടങ്ങളിൽ നിന്ന് രാജവീഥികളിലേക്ക് നാടൻ പാട്ടിന്റെ പല്ലക്ക് ചുമന്നതിൽ ഒരാൾ അദ്ദേഹം കൂടിയായിരുന്നു. ആത്മാവിന്റെ ഭാഗമായ അറിവും നിറവും പകർന്ന് അദ്ദേഹം രചിച്ച പാട്ടുകൾ പിന്നീട്  നിരവധി നാടൻപാട്ട് കലാകാരമാർ കേരള മാകെ കൊട്ടിപ്പാടി. കാലങ്ങൾക്കപ്പുറത്തേക്ക് അരങ്ങിലെ കലാകാരന് അണിയറ ഒരുക്കത്തിന്റെ മൊഴി പകർന്നാണ് അറുമുഖൻ വെങ്കിടങ്ങ് മറയുന്നത്. കാലവും ജീവിതങ്ങളും മണിയുടെ പാട്ടിനൊപ്പം അറുമുഖന്റെ പാട്ടുമൊഴിചന്തങ്ങളെയും മാറാലകൾ മൂടാതെ മനസ്സിൽ കാത്തുവയ്ക്കുമെന്നുറപ്പാണ്.

വിസ്മൃതിയിലായ കാലത്തെ പാട്ടുകെട്ടി തിരികെ വിളിച്ച നാടൻപാട്ടുകാരനായിരുന്നു അറുമുഖൻവെങ്കിടങ്ങ്. മണിപ്പാട്ടിന്റെ താളങ്ങൾക്ക് പാട്ടുചന്തം വരച്ചിട്ടപ്പോ തന്റെ ജീവിതാനുഭവ കാഴ്ചകളെക്കൂടെയാണ് അദ്ദേഹം എഴുതിത്തീർത്തത്. കലാഭവൻ മണിയിലെ നാടൻപാട്ടുകാരന് മൊഴിയഴക് നൽകിയതിൽ അറുഖൻ വെങ്കിടങ്ങിന്റെ പങ്ക് ചെറുതല്ല. “താൻ ആദ്യകാലത്ത് രചിച്ചപാട്ടുകൾ ചില പാട്ടുകൾ കേൾക്കാൻ ഇടയായ മണി തന്നെ അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു” എന്ന് ഒരഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി.  കണ്ടതുമുതൽ  നാട്ടീണങ്ങളിൽ അറുമുഖന്റെ നാട്ടുപാട്ടുകൾ കേരളക്കരക്ക് മണി ആഘോഷമാക്കി മാറ്റുകയായിരുന്നു.

ചാലക്കുടി ചന്തക്കുപോകുന്ന പെണ്ണും ഗപകലു മുഴുവൻ പണിയെടുത്ത് കിട്ടണ കാശിന് , വരിക്കച്ചക്കേടെ ചൊളകണക്കിന് തുടുതുടുത്ത എന്നിങ്ങനെയുള്ള പാട്ടുകളിൽ നാട്ടുവർത്തമാനങ്ങളാണ് നിറഞ്ഞുനിന്നത്.കളിയാക്കലും പായാരം പറച്ചിലും പരിഭവപ്പിണക്കങ്ങളും പ്രണയപരാജയങ്ങൾക്കുമപ്പുറം ദാരിദ്യത്തിന്റെ കണ്ണീർമുഖങ്ങളും ആറുമുഖൻ പാട്ടിൽ കൊരുത്തിട്ടു.

മിന്നാംമിനുങ്ങേ മിന്നും മിനുങ്ങേ എന്ന പാട്ടിലൂടെ തത്ത്വചിന്തകളുടെ കൊട്ടാരവാതിലുകൾ തുറന്നിടാനും തനിക്ക് കഴിവുണ്ടെന്ന് തെളിയിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം. തീഷ്ണവും ദു:ഖഭരിതവുമായ ജീവിതവ്യഥകളിലൂടെ കടന്നുവന്ന ഒരാളിൽ കവിതയും ഗാനവും ഒരേ സമയം കണ്ണീരും കിനാവും വിരൽകോർത്തു നിൽക്കുന്നതെങ്ങിനെയെന്ന് അറുമുഖൻ വെങ്കിടങ്ങ് തന്റെ പാട്ടുകളിൽ നമുക്ക് കാട്ടിതന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!