കല്ലമ്പലം : നാവായിക്കുളത്ത് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ.
വെള്ളല്ലൂർ കാട്ടുചന്ത പേരൂർ പരുത്തിവിള പുത്തൻവീട്ടിൽ ഉണ്ണി (48), ഇടവ തോട്ടുമുഖം കാട്ടുമ്പുറം റീത്താമണി നിവാസിൽ മണികണ്ഠൻ എന്ന വിമൽ (23) എന്നിവരാണ് അറസ്റ്റിലായത്.
ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 1.2 കിലോ കഞ്ചാവ് ഇവരിൽനിന്നു പിടികൂടിയത്.
വർക്കല എക്സൈസ് ഇൻസ്പെക്ടർ പി.എസ്.ഹരികുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ്, സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ്, രാഹുൽ, ദിനു പി.ദേവ്, ഷംനാദ്, സീന എന്നിവരടങ്ങുന്ന സംഘം നാവായിക്കുളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
 
								 
															 
								 
								 
															 
															 
				

