അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ കലോത്സവം തകധിമി – 2023നു തുടക്കമായി

IMG-20231006-WA0069

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഈ വർഷത്തെ സ്കൂൾ കലോത്സവം തകധിമി – 2023 യ്ക്ക് തിരുസന്നിധി ഓഡിറ്റോറിയത്തിൽ തുടക്കമായി.

ഒക്ടോബർ 5,6,9 തീയതികളിലായി നടക്കുന്ന കലോൽസവത്തിൽ സ്കൂളിലെ എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലുള്ള 500 ഓളം കുട്ടികൾ മാറ്റുരയ്ക്കും. പ്രശസ്ത സംഗീത സംവിധായകൻ കെ. പാർത്ഥസാരഥി തകധിമി – 2023 ഉദ്ഘാടനം ചെയ്തു. ദേശീയ സെൻസർ ബോർഡ് അംഗമായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ യോഗത്തിൽ സ്കൂളിന്റെ ആദരവ് നൽകി.

പിറ്റിഎ പ്രസിഡന്റ് റ്റി.എൽ. പ്രഭൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ രമ്യ സുധീർ, എസ്.എം.സി. ചെയർമാൻ കെ. ശ്രീകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, ജി.ആർ. ജിബി, എ. ജഗ്‌ഫറുദീൻ, ആർ.എസ്. സുജാറാണി എന്നിവർ പ്രസംഗിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!