നെടുമങ്ങാട്:മുൻ മുഖ്യമന്ത്രിയും,നവോത്ഥാന നായകനുമായ സി എച്ച് മുഹമ്മദ് കോയയുടെ നാല്പതാമത് ചരമവാർഷിക ദിനത്തോട് അനുബന്ധിച്ച് നെടുമങ്ങാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സി എച്ച് മുഹമ്മദ് കോയ സ്മൃതി സംഗമം സംഘടിപ്പിച്ചു.
നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ
നെടുമങ്ങാട് ശ്രീകുമാർ സി എച്ച് അനുസ്മരണ സ്മൃതി സമ്മേളനംഉദ്ഘാടനം ചെയ്തു.
കൂട്ടായ്മ രക്ഷാധികാരിയും, മുൻ നഗരസഭ ചെയർമാനുമായ കെ. സോമശേഖരൻ നായർ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന യോഗത്തിൽ
ദേശീയ പുരസ്കാര ജേതാവ്. ഡോക്ടർ തത്തംകോട് കണ്ണൻ, കേരള മദ്യനിരോധന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് പത്താംകല്ല്, ഓൾ കേരള കെട്ടിട നിർമ്മാണ തൊഴിലാളി സംരക്ഷണ യൂണിയൻ സംസ്ഥാന സെക്രട്ടറി ജ്യോതികുമാർ വെഞ്ഞാറമൂട്,
പുലിപ്പാറ യൂസഫ്, ഗിരീഷ് കുമാർ, കുമാർ.എ ,
സാവിത്രിയമ്മ, നെടുമങ്ങാട് പ്രമോദ്, നാസറുദ്ദീൻ
അഫ്സൽ പത്താംകല്ല് തുടങ്ങിയവർ സംസാരിച്ചു.