ആറ്റിങ്ങലിൽ മധ്യവയസ്കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

eiS1LZP51647

ആറ്റിങ്ങൽ: പച്ചംകുളം രാധാഭവനിൽ (NRA : 126) ജി.അജിത് കുമാറിനെ (50) വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ രണ്ടാഴ്ച്ച മുമ്പേ കുടുംബ വീട് അടച്ചിട്ട ശേഷം മകളുടെ വീട്ടിൽ താമസത്തിനു പോയിരുന്നു. അവനവഞ്ചേരി ടോൾമുക്കിൽ ഭാര്യയോടും കുട്ടികളോടുമൊപ്പം താമസിച്ചിരുന്ന അജിത്കുമാർ ആരോടും പറയാതെ കഴിഞ്ഞ ദിവസം രാവിലെ തന്നെ അടഞ്ഞു കിടന്നിരുന്ന തറവാട്ട് വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായ ഇദ്ദേഹത്തിനു വേണ്ടി ബന്ധുക്കൾ നടത്തിയ തിരച്ചിലിന് ഒടുവിലാണ് വീടിന് പിന്നാമ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭാര്യ ബിജി നഗരസഭ എട്ടാം വാർഡിലെ ആശാവർക്കറാണ്. പോലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ അജിത്തിന്റെ സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

മക്കൾ: എ.അഭിജിത്ത്, എ.അഭിരാമി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!