ആര്യനാട്ട് വീട്ടിലെ പിവിസി പൈപ്പിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ് .

eiHBTOR77747

ആര്യനാട്: പൈപ്പിൽ കയറി ഒളിച്ച കൂറ്റൻ പെരുമ്പാമ്പിനെ ആർ ആർ ടി അംഗം റോഷ്നി എത്തി പിടികൂടി.

ആര്യനാട് ചുഴ രവിയുടെ വീട്ടിൽ നിന്നും വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്.

വീടിൻ്റെ പരിസരത്ത് ഭീതി പരത്തിയ പെരുമ്പാമ്പ് പൈപ്പിനുള്ളിലേക്ക് കയറി പോകുകയായിരുന്നു. ഇതോടെ വീട്ടുകാർ വനം വകുപ്പിനെ അറിയിച്ചു.തുടർന്ന് പരുത്തിപള്ളി ആർ ആർ ടി അംഗം റോഷ്നി സ്ഥലത്തെത്തിയാണ്  പാമ്പിനെ പിടികൂടിയത്.മലിന ജലം ഒഴുക്കി കളയാനുള്ള  15 മീറ്ററോളം നീളമുള്ള പൈപ്പിനകത്ത് കയറിയിരുന്ന പാമ്പിനെ സിമൻറ് കെട്ടുകളും പൈപ്പും ഒക്കെ പൊളിച്ചാണ് പുറത്തെടുത്തത്. 2 മണിക്കൂറോളം നേരത്തെ സൂക്ഷ്മമായ പരിശ്രമത്തിനൊടുവിലാണ് 10 അടിയിൽ അധികം നീളവും 25 കിലോ ഭാരവും ഉള്ള കൂറ്റൻ പെരുമ്പാമ്പിനെ പുറത്ത് എടുത്തത്.ഇതിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് കൊണ്ട് പോയി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!