സുഭിക്ഷകേരളം കര കൃഷിയുടെ വിളവെടുപ്പ് നടന്നു.

IMG-20231008-WA0023

ആറ്റിങ്ങൽ : കേരള സർക്കാരിൻെറ 100 ദിന കർമ്മ പദ്ധതിയിലെ സുപ്രധാന പ്രഖ്യാപനമായിരുന്നു സുഭിക്ഷ കേരളം പദ്ധതി.

നാട്ടിൽ ഭക്ഷ്യ സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിന്റെ ഭാഗമായി സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാദേശികമായി തരിശ്ശായി കിടക്കുന്ന സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷിവിളകൾ കൃഷി ചെയ്യുക എന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി തരിശായ നിലങ്ങൾ പാട്ടത്തിനെടുത്ത് നെൽകൃഷിയും കര പുരയിടങ്ങളിൽ മറ്റു ഭക്ഷ്യവിളകളും കൃഷി ചെയ്യുന്ന ഒരു വലിയ ഉദ്യമമാണ് ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്തത്.

 

ഇടയ്ക്കോട് വില്ലേജിലെ പിരപ്പമൺകാട് ഏലായിൽ തുടർച്ചയായ മൂന്നാം വർഷവും നെൽകൃഷി ചെയ്തുവരുന്നു. ഇക്കൊല്ലം അത് പത്ത് ഏക്കർ സ്ഥലത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. നെൽകൃഷി വിളവെടുപ്പിന് പാകമായി വരികയാണ്. കര കൃഷിയിലൂടെ ഏകദേശം ഒരേക്കർ വരുന്ന കര പുരയിടമാണ് തെരഞ്ഞെടുത്തത്.  വാഴ, ഇഞ്ചി, ചേമ്പ്, ചേന എന്നിവ ഇവിടെ കൃഷി ചെയ്തു വരുന്നു. ഇതിൻെറ വിളവെടുപ്പാണ് ഇന്ന് നടന്നത്.

ബാങ്ക് പ്രസിഡൻറ് പി.മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ ചിറയിൻകീഴ് അസിസ്റ്റൻറ് രജിസ്റ്റ്രാർ (ജനറൽ) എസ്.ഷിബു കരകൃഷിയുടെ വിളവെടുപ്പ് കർമ്മം  നിർവ്വഹിച്ചു.

ബാങ്ക് യൂണിറ്റ് ഇൻസ്പെക്ടർ ഡി.ഷൈജു, ബാങ്ക് കൺകറൻറ് ആഡിറ്റർ പി.അശോകൻ, ബാങ്ക് സെക്രട്ടറി ജെ.എസ്. ബിന്ദുമോൾ, സിപിഐഎം നേതാക്കളായ എസ്.ചന്ദ്രൻ, ബി.രാജീവ്, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാർ ബാങ്ക് ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!