Search
Close this search box.

വെഞ്ഞാറമൂട് ജീവകല കലാ സാംസ്കാരിക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ “സപ്തവർണങ്ങളേ മുഗ്ദ്ധധാരകളേ” ഒക്ടോബർ 13 മുതൽ

IMG_20231008_201737

വെഞ്ഞാറമൂട് : നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വെഞ്ഞാറമൂട് ജീവകല കലാ സാംസ്കാരിക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കലയുടെ കനക ചിലങ്കയണിഞ്ഞ് 9 നാളുകൾ 9 വേദികളിലായി കലാ സന്ധ്യ അവതരിപ്പിക്കുന്നു.

നൃത്തം – സംഗീതം – ഉപകരണസംഗീതം എന്നിവയാൽ ധന്യമാകുന്ന”സപ്തവർണങ്ങളേ മുഗ്ദ്ധധാരകളേ”എന്ന പരിപാടി ഒക്ടോബർ 13 മുതൽ 21 വരെയാണ് നടക്കുന്നത്.

യഥാക്രമം തിരുവാലപ്പുറത്ത് ദേവീക്ഷേത്രം മൈലക്കുഴി, വെള്ളാണിക്കര മഹാദേവ ക്ഷേത്രം പന്തപ്ലാവിക്കോണം, വേങ്കമല ഭഗവതി ക്ഷേത്രം , മഠത്തിൽ ഭഗവതി ക്ഷേത്രം ഊരൂപൊയ്ക, തെങ്ങുംവിള ഭഗവതി ക്ഷേത്രം മുടപുരം ചിറയിൻകീഴ്, കാവറ ഭഗവതി ക്ഷേത്രം വെഞ്ഞാറമൂട്, കരിക്കകം ചാമുണ്ഡിദേവി ക്ഷേത്രം,പെരുന്ത്ര ഭഗവതി ക്ഷേത്രം വാമനപുരം, പുളിയറക്കാവ് ശ്രീബാലഭദ്ര ദേവീക്ഷേത്രം എന്നിവിടങ്ങളിലായാണ് വേദികൾ.

ജീവകലയിൽ പഠിക്കുന്ന 33 കലാകാരന്മാരും കലാകാരികളും ഇതിൽ പങ്കെടുക്കുന്നു. സമാപനദിവസം പ്രശസ്ത സീരിയൽ താരം അനീഷ് സാരഥി അതിഥിയായെത്തുന്നു.
” നക്ഷത്ര ദീപങ്ങൾ തിളങ്ങി ” എന്ന ശീർഷകത്തിൽ 2012, 2013 വർഷങ്ങളിലും തുടർച്ചയായി 9 ദിവസങ്ങളിൽ നവരാത്രി കലാവിരുന്ന് ഒരുക്കിയിരുന്നു. ഗായിക കുമാരി അവനി എസ്എസ്ഉ ൾപ്പെടെ നിരവധി കലാകാരന്മാരെ വെഞ്ഞാറമൂടിന് സംഭാവന ചെയ്യാൻ ഇതിലൂടെ ജീവകലയ്കായിട്ടുണ്ട്. അവരിൽ 3 പേർ ഇപ്പോൾ ജീവകലയിലെഅദ്ധ്യാപകർ ആയി എന്ന സവിശേഷതയുമുണ്ട്.
പുഷ്കല ഹരീന്ദ്രൻ (സംഗീതം) നമിത സുധീഷ് ( നൃത്തം) അരുൺ ബാലകൃഷ്ണൻ (വയലിൻ) അഖിൽ കെ.എൻ ( ഗിത്താർ), കൈലാസ് രാജ് (കീ ബോർഡ്) എന്നിവരാണ് വിദ്യാർഥികളെ പരിശീലിപ്പിച്ചത്.

ഒക്ടോബർ 24 വിദ്യാരംഭദിനത്തിൽ രാവിലെ 8.30 മുതൽ ജീവകലയിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നൽകുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!