കിളിമാനൂർ ബിആർസി നാളെ ചലച്ചിത്രോത്സവ വേദിയാകും

eiQFTDA76902

കിളിമാനൂർ: ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഫിലിം ക്ലബുകളുടെ രൂപീകരണവും സ്കൂൾ തല ചലച്ചിത്രോത്സവങ്ങളും പൂർത്തിയായി.ലോകത്തിലെ ഏറ്റവും പുതിയ ദൃശ്യാനുഭവങ്ങളെയും സിനിമയുടെ സാങ്കേതിക മേഖലകളെയും കുറിച്ച് പഠനകാലത്തുത ന്നെ കുട്ടികൾക്ക് അറിവ് ലഭ്യമാക്കുന്നതിനാണിത് ഫിലിം ക്ലബ് പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നത്. ബി ആർ സി സി ഹാളിൽ വച്ച് നടക്കുന്ന ബ്ലോക്ക് തല ചലച്ചിത്രോത്സവം ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക നാളെ ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്രോത്സവത്തിൽ ഫിലിം ഡയറക്ടർ ഷമീർ ഭരതന്നൂർ, ഡോക്യുമെൻററി ഡയറക്ടർ സനു കുമ്മിൾ തുടങ്ങി സിനിമാ മേഖലയിലെ സാങ്കേതിക വിദഗ്ധരെക്കൂടി ഉൾക്കൊള്ളി ച്ചുള്ള ഓപ്പൺഫോറം സംഘടിപ്പിക്കും. ഭാഷാപഠനത്തിന്റെ ഭാഗമായി വിവിധ ക്ലാസുകളിൽ ചലച്ചിത്ര പഠനം ഉൾ പ്പെടുത്തിയിട്ടുണ്ട്. സാംസ്കാരിക ഉന്നതിയിലേക്ക് വിദ്യാർഥികളെ എളുപ്പത്തിൽ നയിക്കുന്ന മാധ്യമം എന്ന നിലയിലാണ് പാഠ്യപദ്ധതിയിൽ സിനിമ ഉൾപ്പെടുത്തിയത്. സിനിമയുടെ രീതിശാസ് ത്രവും സങ്കേതങ്ങളും കുട്ടികൾക്ക് കൂടുതൽ പരിചയപ്പെടാനുള്ള അവസരമാണ് ഫിലിം ക്ലബ് രൂപീകരണത്തിലൂടെയും ചലച്ചിത്ര മേളകളിലൂടെയും സമഗ്ര ശിക്ഷാ കേരളം ലക്ഷ്യമിടുന്നത്. വിവിധ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുത്ത നൂറോളം കുട്ടികൾ ചലച്ചിത്ര മേളയിൽ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!