മണമ്പൂർ ആശുപത്രിയിൽ അക്രമികൾ തമ്മിൽ  ഏറ്റുമുട്ടി; 5 പേർ പിടിയിൽ

eiQCE6378354

മണമ്പൂർ സി.എച്ച്.സിയിൽ അക്രമികൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ അഞ്ചു പേരെ കല്ലമ്പലം പോലീസ് പിടികൂടി.

മണമ്പൂർ സി.എച്ച്.സി.ക്ക് സമീപം കാവുവിള വീട്ടിൽ സുജിത്ത് (21), മണമ്പൂർ ഗുരു നഗർ റോഡുവിള വീട്ടിൽ സഹോദരങ്ങളായ വിശാഖ് (22),വിപിൻ (18), വക്കം കായൽവാരം എസ്. എസ് ഭവനിൽ മുഹമ്മദ് സുഹൈൽ (20), മണമ്പൂർ ഗുരു നഗർ പുതിയ  വീട്ടിൽ കിരൺ (19)  എന്നിവരെയാണ് പിടികൂടിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ അടിപിടി കൂടിയിരുന്നു. ഇതിൽ പരിക്കേറ്റ രണ്ടു പേർ  മണമ്പൂർ സി.എച്ച്.സിയിൽ ചികിത്സക്ക് എത്തിയത്. പിന്നാലെ എത്തിയ എതിർ സംഘം ആശുപത്രിയിൽ വെച്ചു ചികിത്സ തേടി എത്തിയവരെയും കൂടെ ഉണ്ടായിരുന്നവരെയും മർദ്ദിക്കുവൻ ശ്രമിച്ചു. അതോടെ കൂട്ട അടിയായി. ഡോക്ടർമാർ ഉൾപെടെ ജീവനക്കാരും രോഗികളും ഭയന്ന് നിലവിളിച്ചു. അക്രമികൾ
ആശുപത്രി ഉപകരണങ്ങൾ തട്ടി എറിയുകയും പുറത്ത് സ്ഥാപിച്ചിരുന്ന ചെടിച്ചട്ടികളും നശിപ്പിച്ചു. ആശുപത്രി ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!