Search
Close this search box.

അധ്യാപക പരിശീലന പരിപാടി,പെരുമാതുറയിൽ ഉദ്ഘാടനം ചെയ്തു

eiPNJYI37040

ഹൈദ്രബാദ്റ്റാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസും(TISS), വക്കം മൗലവി ഫൗണ്ടേഷനുമായും സഹകരിച്ച് പെരുമാതുറ സ്നേഹതീരം സംഘടിപ്പിക്കുന്ന അധ്യാപക പരിശീലനപരിപാടിക്ക് തുടക്കമായി.പെരുമാതുറ എൽപി സ്കൂളിൽ സ്നേഹതീരം ജനറൽ സെക്രട്ടറി എസ് സക്കീർ ഹുസൈൻറെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, ലോക ബാങ്ക് മുൻ വിദ്യാഭ്യാസ അഡ്വൈസർ ഡോ സാജിദാ ബഷീർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

പഠനം രസകരമാക്കാൻ കുട്ടികളെ എങ്ങനെ പഠിപ്പിക്കണം എന്ന് അധ്യാപകർക്ക് നൽകുന്ന പരിശീലനത്തിന് ഹൈദരാബാദ് ടാറ്റാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ അനു ജോയ് ആണ് നേതൃത്വം നൽകുന്നത്.ഇന്ന് നടന്ന ആദ്യ ദിന ട്രെയിനിംഗ് പരിപാടിയിൽ ഡോ.അനു ജോയ് പെരുമാതുറ മേഖലയിലെ അധ്യാപകരുമായി സംവദിച്ചു.എ.അൻവർ, ജബീന ടീച്ചർ, അഹമ്മദ് സാജിദ്, ഉമേഷ് എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!