പാലോട് പെരിങ്ങമ്മല മേഖലയിൽ കാട്ടുപോത്തുകള്‍ ഭീതി പരത്തുന്നു

ei082JA49454

പെരിങ്ങമ്മല : പാലോട് പെരിങ്ങമ്മല മേഖലയിൽ കൂട്ടമായെത്തുന്ന കാട്ടുപോത്തുകള്‍ ഭീതി പരത്തുന്നു.

കഴിഞ്ഞ ദിവസം ചിറ്റൂര്‍ മുതിയാന്‍ കുഴിക്ക് സമീപം കൂട്ടത്തോടെയെത്തിയ കാട്ടുപോത്തുകള്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഏറെനേരം പ്രദേശത്ത് തമ്പടിച്ചതിനു ശേഷമാണ് ഇവ കാട്ടിലേക്ക് മടങ്ങിയത്. ഇടവം, ചിറ്റൂര്‍, ഞാറനീലി, ബൗണ്ടര്‍ ജംഗ്ഷന്‍, ഇടിഞ്ഞാര്‍ എന്നിവിടങ്ങളിലും കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്. റോഡരികില്‍ കാട്ടുപോത്തുകള്‍ എത്തിയതിനാല്‍ ഏറെ നേരം ഗതാഗതവും തടസ്സപ്പെട്ടു.

അടുത്തിടെയാണ് അടിപ്പറമ്പ് ആദിച്ചന്‍ കോണിലെ കതിരന്‍കാണിയുടെ അരയേക്കറോളം വരുന്ന കൃഷി കാട്ടുപോത്തുകള്‍ നശിപ്പിച്ചത്. പ്രദേശത്ത് കർഷകരും ഭീതിയിലാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!