Search
Close this search box.

തപാൽ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുമായി അഞ്ചലോട്ടക്കാരൻ പോസ്റ്റോഫീസിൽ

IMG-20231009-WA0074

കീഴാറ്റിങ്ങൽ:സഞ്ചിയും തൂക്കി മണി മുഴക്കി കത്തുമായി അഞ്ചലോട്ടക്കാരൻ കടന്നുവന്നത് പോസ്റ്റോഫിസ് ജീവനക്കാരിൽ കൗതുകവും ആവേശവും ഉളവാക്കി.

ലോക തപാൽ ദിനത്തോടനുബന്‌ധിച്ച് കീഴാറ്റിങ്ങൾ വൈ .എൽ എം.യു.പി.എസിലെ വിദ്യാർത്ഥികളും, അധ്യാപകരും തപാൽ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലുമായി കടയ്ക്കാവൂർ പോസ്റ്റോഫീസിലേയ്ക്ക് എത്തിയതാണ് ജീവനകാർക്ക് ആവേശമുണർത്തിയത്.

തപാലാഫീസിലെ പ്രവർത്തന രീതികൾ കണ്ടു മനസിലാക്കുവാനും ,പോസ്റ്റ്മാസ്റ്റർ നൽകിയ പോസ്റ്റ് കാർഡിലൂടെ തങ്ങളുടെ പ്രീയപ്പെട്ടവർക്ക് തപാൽ ദിനാശംസകൾ അറിയിക്കുവാനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു.

പോസ്റ്റ് ബോക്സ് നിർമ്മാണം,  വിവിധ സ്റ്റാമ്പുകളുടെ പ്രദർശനം ,  തപാൽ ദിന പോസ്റ്റർ രചന മത്സരം , ക്വിസ് മത്സരം, തപാൽ ചരിത്ര വിവരണം എന്നിങ്ങനെ വിവിധ പരിപാടികളോടെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും സ്കൂളിൽ സ്ഥാപിച്ച തപാൽപ്പെട്ടിയിൽ വിദ്യാർത്ഥികൾ പ്രഥമ അധ്യാപികയ്ക്കും, മറ്റ് അധ്യാപകർക്കും , കൂട്ടുകാർക്കും കത്തെഴുതി നിക്ഷേപിക്കുകയും തെരഞ്ഞെടുക്കപ്പെട്ട കത്തുകൾ വിദ്യാർത്ഥി പോസ്റ്റ്മാൻ തന്നെ മേൽവിലാസം നോക്കി ക്ലാസ്സുകളിൽഎത്തിച്ചു കൊണ്ട് തപാൽ വാരാചരണത്തിന് തുടക്കം കുറിച്ചു.

വാട്ട്സ് ആപ്പും , ഫെയ്സ്ബുക്കും അരങ്ങു വാഴുന്ന ഈ കാലഘട്ടത്തിൽ സാധാരണക്കാര ന്റെ വാർത്താ വിനിമയ ഉപാധിയായ തപാൽ സംവിധാനത്തിന് ഇന്നും നിറം മങ്ങിയിട്ടില്ല എന്ന സന്ദേശം കുട്ടികളിലേയ്ക്ക് എത്തിക്കുകയാണ് ഈ പ്രവർത്തനങ്ങളുടെ ലക്ഷ്യം.

അദ്ധ്യാപകരായ ജമീൽ  നിസി, ലുബിന ,സജിത് എന്നിവർ തപാൽ ദിനാചരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!