തപാൽ ദിനത്തിൽ തപാലിന്റെ നാൾവഴികൾ തേടി എ എം എൽ പി എസ്

IMG-20231009-WA0082

പെരുംകുളം :തപാൽ ദിനത്തോടനുബന്ധിച്ച് വൈവിധ്യം നിറഞ്ഞ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.

സ്കൂൾ അങ്കണത്തിൽ നടന്ന പ്രത്യേക അസംബ്ലിയിൽ തപാൽ ഉരുപ്പടികളുടെ പ്രദർശനം നടന്നു.കുട്ടികളുടെ പോസ്റ്റുമാൻ കുട്ടികൾ തയ്യാറാക്കിയ കത്തുകൾ സ്കൂളിൽ സജ്ജീകരിച്ച മാതൃക പോസ്റ്റ് ഓഫീസിൽ നിന്നും മേൽവിലാസക്കാർക്ക് എത്തിച്ചു നൽകി.അതിലൂടെ ഒരു കത്ത് എങ്ങനെയാണ് മേൽവിലാസക്കാരന് എത്തുന്നത് എന്ന പ്രവർത്തന ഘട്ടങ്ങൾ കുട്ടികൾ അറിഞ്ഞു.

പോസ്റ്റ് ഓഫീസിന്റെ പ്രവർത്തനം നേരിട്ടു മനസ്സിലാക്കുന്നതിന് കടയ്ക്കാവൂർ പോസ്റ്റ് ഓഫീസ് സന്ദർശിച്ചു. ആറ്റിങ്ങൽ പോസ്റ്റ് ഓഫീസിലെ ബുനൈസ് കുട്ടികൾക്ക് പോസ്റ്റലിന്റെ ചരിത്രം വിശദീകരിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ,സ്കൂൾ മാനേജർ എ.എ ഹമീദ്,അധ്യാപകരായ ആശാറാണി ,ബിസ്മി എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!