കിളിമാനൂർ ബിആർസി തല ചലച്ചിത്രോത്സവം

IMG-20231009-WA0085

കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി ചലച്ചിത്രോത്സവം സംഘടിപ്പിച്ചു. സ്കൂൾ തല വിജയികളായ 70 കുട്ടികൾ ഡെലിഗേറ്റുകളായി പങ്കെടുത്തു. ചിൽഡ്രൺ ഓഫ് ഹെവൻ ചിത്രം പ്രദർശിപ്പിച്ചു.

സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോർഡിനേറ്റർ എസ് ജവാദ് ചലച്ചിത്രോത്സവം ഉദ്ഘാടനം നിർവഹിച്ചു. അനക്ക് എന്തിന്റെ കേടാ ഫീലിം ഡയറക്ടർ ഷമീർ ഭരതന്നൂർ മുഖ്യ പ്രഭാഷണം നടത്തി. ഡോക്കുമെന്ററി സംവിധായകനും അധ്യാപകനുമായ സനു കുമ്മിൾ ഓപ്പൺ ഫോറം നയിച്ചു. സിനിമയുടെ സാങ്കേതിക വശങ്ങൾ പരിചയപ്പെടുന്നതിനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു.

സിനിമാ നിരൂപണത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് ജില്ലാ തലത്തിലേക്ക് അവസരം നൽകും .ശാസ്ത്രത്തിന്റെ ഏറ്റവും വലിയ കണ്ടുപിടിത്തങ്ങളിലൊന്നായ ചലച്ചിത്രം ഭാഷാപഠനത്തിന്റെ ഭാഗമായി കുട്ടികളിൽ വളരെ സ്വാധീനം ചെലുത്തുന്നു.

ഉദ്ഘാടന സമ്മേളനത്തിൽ ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ നവാസ് കെ അധ്യക്ഷതവഹിച്ചു. ബി ആർ സി ട്രെയിനർ വൈശാഖ് കെ എസ് സ്വാഗതവും വിനോദ് ടി നന്ദിയും പറഞ്ഞു. കോ ഓർഡിനേറ്റർമാർ, രക്ഷകർത്താക്കൾ അധ്യാപകർ തുടങ്ങി നൂറിലധികം പേർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!