കിളിമാനൂർ ചൂട്ടയിൽ കോളനി നവീകരിക്കുന്നത്തിന്റെ  പ്രവർത്തനോദ്ഘാടനം

IMG-20231010-WA0056

കിളിമാനൂർ : സംസ്‌ഥാന സർക്കാരിന്റെ പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ  അംബേക്കർ ഗ്രാമം സമഗ്ര കോളനി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ  ചിലവഴിച്ച് കിളിമാനൂർ ഗ്രാമ പഞ്ചായത്തിലെ ചൂട്ടയിൽ കോളനി നവീകരിക്കുന്നത്തിന്റെ   പ്രവർത്തനോദ്ഘാടനം ആറ്റിങ്ങൽ എം.എൽ.എ ഒഎസ്. അംബിക നിർവഹിച്ചു.

കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.ആർ മനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ എസ്.ജോഷി സ്വാഗതം ആശംസിച്ചു.തിരുവനന്തപുരം ജില്ലാ നിർമിതി കേന്ദ്രത്തിനാണ് നിർവഹണ ചുമതല. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഉണ്ണികൃഷ്ണൻ , ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരി കൃഷ്ണൻ  , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഗിരിജ, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രസീദ, കിളിമാനൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ഉഷാകുമാരി, ഗ്രാമ പഞ്ചായത്ത് അംഗം ഗീത, ജില്ലാ നിർമിതി  സൈറ്റ് എൻജിനീയർ നിഖിൽ എന്നിവർ ആശംസകൾ അറിയിച്ചു. പട്ടികജാതി വികസന ഓഫീസർ മുരളീധരൻ നായർ. എസ്.കൃതജ്ഞത രേഖപ്പെടുത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!