Search
Close this search box.

ആറ്റിങ്ങലിൽ സംരംഭകത്വ പൊതുബോധവൽക്കരണ ശില്പശാല ഒക്ടോബർ 12ന് 

IMG-20231010-WA0088

ആറ്റിങ്ങൽ : വ്യവസായ വാണിജ്യ വകുപ്പും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭകത്വ പൊതുബോധവൽക്കരണ ശില്പശാല ഒക്ടോബർ 12ന്. രാവിലെ 10 മണി മുതൽ ഉച്ച വരെ കച്ചേരി നടയിലെ ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്ന സംരംഭകത്വ ബോധവൽകരണ ശില്പശാല ( Entrepreneurship Awareness Programme) വഴി സംരംഭക സ്വപ്നം സാക്ഷാത്ക്കരിക്കാം.

നിങ്ങളുടെ ആശയം എങ്ങനെ ഒരു സംരംഭമാക്കാം, അതിന് സർക്കാർ സഹായങ്ങൾ ( ലോൺ, സബ്‌സിഡി ) എന്തൊക്കെ ലഭിക്കും, ഈ ആനുകൂല്യങ്ങൾ എങ്ങനെ നിങ്ങൾക്ക് ലഭ്യമാകും എന്നിവയെ കുറിച്ച് മനസിലാക്കാം.

പുതിയ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ സംരംഭകരായിട്ടുള്ളവർക്കും ഈ ശില്പശാലയിൽ പങ്കെടുക്കാവുന്നതാണ്. 10 ലക്ഷം വരെയുള്ള ഈടില്ലാത്ത വായ്‌പ്പകളും 35% വരെ സബ്‌സിഡി ലഭിക്കുന്ന വായ്പ്പകളെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകുന്നതാണ്.

ഈ വർഷം ഇനി മറ്റൊരു ബോധവൽക്കരണ ശിൽപ്പശാല ഉണ്ടായിരിക്കുന്നതല്ല. അതിനാൽ എല്ലാ സംരംഭകരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

തികച്ചും സൗജന്യമായ ക്ലാസിലേക്കുള്ള നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കാനായി താഴെ തന്നിരിക്കുന്ന Google Form പൂരിപ്പിക്കുക

https://docs.google.com/forms/d/e/1FAIpQLSfSsOv03n6oMVN0autXUS4C44vY1lYAXeYnIaP2t4-fMfyrmw/viewform?usp=pp_url

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക

Sujith S- 7907668378

Nadeera Beegom A- 9446103697

Amina T- 8848239416

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!