Search
Close this search box.

മുത്താനയിൽ യുവാക്കളെ മർദിച്ച സംഭവം: പ്രതി റിമാൻഡിൽ

ei7LHWW94152

കല്ലമ്പലം: മുത്താനയിൽ  രാത്രി കടയ്ക്ക് സമീപം നിന്ന സുഹൃത്തുക്കളായ യുവാക്കളെ യാതൊരു പ്രകോപനവുമില്ലാതെ മർദിച്ചു അവശനിലയിലാക്കിയ സംഭവത്തിൽ പ്രതി കല്ലമ്പലം പോലീസിൽ കീഴടങ്ങി. ചെമ്മരുതി പറകുന്ന് ദീപു ഭവനിൽ ദിനു (34) ആണ്   പോലീസിൽ കീഴടങ്ങിയത്. പറകുന്ന് വിളയിൽ വീട്ടിൽ ഷിജു (30 ),നാവായിക്കുളം ഉത്രത്തിൽ  ഹേമന്ദ് (36 )എന്നിവർക്കാണ് മർദനമേറ്റത്. കഴിഞ്ഞ അഞ്ചിന്  രാത്രി 9.45 -ന് മുത്താന പണയിൽ ദുർഗാ ദേവി ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം.

ഷിജുവും ഹേമന്ദും സമീപത്തെ കലുങ്കിൽ ഇരിക്കുമ്പോൾ പ്രതി ഇരുചക്രവാഹനത്തിലെത്തി അസഭ്യം പറഞ്ഞു. അസഭ്യം ഒഴിവാക്കാൻ യുവാക്കൾ ആവശ്യപ്പെട്ടപ്പോൾ വെട്ടുകത്തി എടുത്ത് ഷിജുവിന്റെ തലയ്ക്കും മുഖത്തും വെട്ടി പ രിക്കേൽപിച്ചു. ഹേമന്ദിന്റെ കയ്യിലും കഴുത്തിലും തലയ്ക്കും വെട്ടേറ്റു. തുടർന്ന് പ്രതി സ്ഥലം വിട്ടു. പരുക്കേറ്റ യുവാക്കൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ  ചികിത്സയിലാണ്. പ്രതിയുടെ സുഹൃത്തുകളായ ഷിജു,ഹേമന്ദ് എന്നിവർ ഇപ്പോൾ അടുപ്പം കാണിക്കാത്തതാണ് അക്രമിക്കാൻ കാരണം എന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ്‌ ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!