Search
Close this search box.

ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ പ്രതികൾ പിടിയിൽ.

eiG44N226358

ആറ്റിങ്ങൽ: പണം നൽകാനുണ്ടെന്ന് പറഞ്ഞ് വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ പിടിയിൽ.

കോട്ടയം വൈക്കം സ്വദേശി റോയ് സി. ആന്റണി (47), കോഴിക്കോട് ചെലവൂർ സ്വദേശി ഷാൻ എന്ന ഷംനാദ് (33), ആലപ്പുഴ ചേർത്തല സ്വദേശി ഫ്രെഡി എന്ന നെൽസൺ (33), കോഴിക്കോട് കുന്നത്തുപാലം സ്വദേശി ഹർഷാദ് (32) എന്നിവരാണ് പിടിയിലായത്. കിഴുവിലം വലിയകുന്ന് ദേശത്ത് ഗെസ്റ്റ് ഹൗസിന് സമീപം സരോജം വീട്ടിൽ നിഷാന്തിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിലാണ് അറസ്റ്റ്.

ബിസിനസ് സംബന്ധമായ തർക്കത്തെ തുടർന്ന് നിഷാന്ത് പ്രതികൾക്ക് പണം നൽകാനുണ്ടെന്ന് പറ ഞ്ഞാണ് പ്രതികൾ നിഷാന്തിനെ കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്. പൊലീസ് പ്രതികൾക്കായി വ്യാപകമായ അന്വേഷണം നടത്തുകയും പ്രതികൾ സഞ്ചരിച്ച വാഹനത്തിലെ ജി.പി.എസ് സംവിധാനം വഴി പ്രതികളുടെ സങ്കേതം മനസ്സിലാക്കുകയും ചെയ്തു.

തുടർന്ന് കാസർകോട്ടുനിന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർ ദേശത്തെതുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയ കുമാർ, ഇൻസ്പെക്ടർ മുരളീകൃഷ്ണൻ, എസ്.ഐ അഭിലാഷ്, എസ്.ഐ രാജീവൻ, പൊലീസ് ഉദ്യോഗസ്ഥരായ റിയാസ്, സൈദലി, നന്ദൻ എന്നിവർ ചേർന്ന സംഘമാണ് കാസർകോട്ടുനിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!