ആറ്റിങ്ങലിൽ സംരംഭകത്വ ബോധവൽകരണ ശില്പശാല സംഘടിപ്പിച്ചു

IMG-20231013-WA0040

സംരംഭക വർഷം 2.0 യുടെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പും ആറ്റിങ്ങൽ നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ബോധവൽകരണ ശില്പശാല ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ വെച്ച്  നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്സ് കുമാരി ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ എസ് ഗിരിജ ടീച്ചർ സ്വാഗതം ആശംസിച്ചു. ചിറയിൻകീഴ് ഉപജില്ല വ്യവസായ ഓഫീസർ  അജയകുമാർ കെ എൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കൗൺസിലർ  രാജഗോപാലൻ പോറ്റി ആശംസകളും EDE ആമിന. റ്റി നന്ദിയും അറിയിച്ചു.

തുടർന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ  സോമൻ കെ, ലൈസൻസ് -സബ്‌സിഡി നടപടി ക്രമങ്ങൾ സംരംഭക സാധ്യതകൾ എന്ന വിഷയത്തിലും നഗരസഭ വ്യവസായ വികസന ഓഫീസർ നദീറ ബീഗം വ്യവസായ വകുപ്പ്-നഗരസഭ പദ്ധതികളെ കുറിച്ചും ക്ലാസ് നയിച്ചു.

സംരംഭകരുടെ സംശയങ്ങൾക്ക് സോമൻ, അജയകുമാർ, നദീറ ബീഗം, EDE മാരായ  സുജിത് എസ്, ആമിന റ്റി എന്നിവർ മറുപടി നൽകി. നഗരസഭയുടെ സംരംഭക ക്ലബ്ബിൽ (വാട്സ്ആപ്പ് ഗ്രൂപ്പ്‌) അംഗമാകാനുള്ള അവസരവും പരിപാടിയിൽ ഒരുക്കിയിരുന്നു. ശിൽപ്പശാലയിൽ 69 സംരംഭകർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!