കല്ലമ്പലം : സൗഹൃദ റസിഡൻസ് അസോസിയേഷൻ പ്രവർത്തകരുടെ നിരന്തര ശ്രമഫലമായി മണമ്പൂർ പഞ്ചായത്ത് അഞ്ചാം വാർഡിലെ പുന്നവിള പ്രദേശത്തു പുതിയ ഹൈവേ നിർമാണം മൂലം 6 മാസമായി 83 വീടുകളിലെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നത് പരിഹരിക്കുവാൻ തുടക്കമായി.
പൈപ്പ്‌ലൈൻ പ്രശ്നത്തിന് ശാശ്വത പരിഹാരത്തിന് വേണ്ടി നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ, വർക്കല വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർ തുടങ്ങിയ ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ച് പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ട് ബോധ്യപ്പെടുത്തുവാൻ സൗഹൃദ അസോസിയേഷൻ പ്രവർത്തകർക്ക് കഴിഞ്ഞു.
വിഷയത്തിന് എത്രയും പെട്ടെന്ന് പരിഹാരമുണ്ടാകുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും ഹൈവേ കോൺട്രാക്ടർ എഞ്ചിനീയറും ഉറപ്പു നൽകിയിട്ടുണ്ട്.