കണിയാപുരം – ചിറയിൻകീഴ് റോഡിൽ കരിച്ചാറ ചെറുക്കായൽക്കര പാലത്തിനിരുവശവും കാടുപിടിച്ചു വളർന്നു പന്തലിച്ചു, സുഗമമായ ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിരുന്ന പാഴ് മരച്ചില്ലകളും പടർന്നു വലുതായ പുല്ലുകളും വെട്ടിമാറ്റി സൗകര്യമൊരുക്കി നന്മ കരിച്ചാറ യാത്രക്കാരുടെ അഭിനന്ദനങ്ങൾക്ക് പാത്രീഭൂതരായി.
ക്രമാതീതമായി വളർന്നു പന്തലിച്ച വള്ളിപ്പടർപ്പുകളും ചാഞ്ഞു നിന്ന പാഴ്മരകൊമ്പുകളാലും പാത കാണാനാകാതെ റോഡിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിലാണ് സാമൂഹിക പ്രതിബദ്ധത എന്നും നെഞ്ചിലേറ്റുന്ന ഒരു സംഘം നന്മ പ്രവർത്തകർ ഈ ശുചീകരണ യജ്ഞത്തിന് സ്വയം മുന്നിട്ടിറങ്ങിയത്. യാത്രക്കാർക്ക് ഒരു ഭീഷണിയായി നിലകൊണ്ട ഈ ഭാഗം ഗതാഗതയോഗ്യമാക്കിയതിലുള്ള സന്തോഷംത്തിലാണ് പ്രദേശവാസികൾ