ആറ്റിങ്ങൽ: കനത്ത മഴയിൽ മാമം കിഴക്കുംകര പുത്തൻ വീട്ടിൽ താമസിക്കുന്ന സി ശശിയുടെ വീടിന് മുകളിലൂടെ മണ്ണിടിഞ്ഞ് വീണ് നാശനഷ്ടം ഉണ്ടായി.ഇന്ന് രാവിലെ അഞ്ചു മണിയോടയാണ് അപകടം ഉണ്ടായത്.വീടിന്റെ അടുക്കളയ്ക്ക് നാശം ഉണ്ടായി.ശശിയെ കൂടാതെ ഭാര്യ ഉഷ,മക്കളായ ഷൈനി ഷിജി,മരുമകൻ ബൈജു, ഇവരുടെ കുട്ടികൾ എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്
