ആലംകോട് മത്സ്യ മാർക്കറ്റിൽ അന്തിച്ചന്ത പുനരാരംഭിക്കുമെന്ന് നഗരസഭ

ആറ്റിങ്ങൽ: നഗരസഭയുടെ കീഴിൽ ആലംകോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മത്സ്യ മാർക്കറ്റിലാണ് അന്തിച്ചന്ത പുനരാരംഭിക്കാൻ അധികൃതർ ആലോചിക്കുന്നത്. മാർക്കറ്റിൽ അപകടാവസ്ഥയിൽ നിലനിന്നിരുന്ന 53 വർഷം പഴക്കമുള്ള ഇരുനില കെട്ടിടം ഇക്കഴിഞ്ഞ ദിവസം പൂർണ്ണമായി നഗരസഭ പൊളിച്ചു മാറ്റിയിരുന്നു. വൈകിട്ട് 4 മണി മുതൽ രാത്രി 10 വരെയായിരിക്കും സായാഹ്ന ചന്തയുടെ പ്രവർത്തനം. മത്സ്യം, നാടൻ പച്ചക്കറികൾ ഉൾപ്പെടെ വിവിധയിനം ഉൽപ്പന്നങ്ങൾ ചന്തയിലൂടെ വിറ്റഴിക്കും. കാൽ നൂറ്റാണ്ട് മുമ്പ് നിലച്ചുപോയ ചന്ത വീണ്ടും ആരംഭിക്കുന്നതോടെ പ്രദേശത്തെ അനധികൃത വഴിയോര കച്ചവടത്തിനും പൂട്ട് വീഴും. പുലർച്ചെ 2 മണി മുതൽ മൊത്തക്കച്ചവട മത്സ്യ ലേലമാർക്കറ്റായും ഇവിടം പ്രവർത്തിക്കുമെന്ന് വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ എ.നജാം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!