കണിയാപുരം : കണിയാപുരം സ്വദേശിയും സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനുമായ ശ്യാം കോൺട്രാക്ടർ നിർമ്മിച്ചു നൽകുന്നു. കണിയാപുരം കല്ലിങ്കരയിൽ മണക്കാട്ടു വിളാകത്ത് പണയിൽ വീട്ടിൽ ബീനയ്ക്കാണ് വീട് വച്ച് 19-ാം തീയതി വൈകുന്നേരം 5-30നു താക്കോൽ ദാനം ചെയ്യുന്നു.
സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ ഇദ്ദേഹം മറ്റൊരു കിടപ്പാടം ഇല്ലാത്ത കുടുംബത്തിനും വീട് വച്ച് നൽകുന്നുണ്ട്. അതിന്റെ പണിയും ധൃതഗതിയിൽ നടന്നു വരുന്നു.
മംഗലപുരം പാർട്ടി ഓഫിസ് മന്ദിരത്തിന്റെയും കണിയാപുരം പാർട്ടി ഓഫീസ് മന്ദിരത്തിന്റെയും നിർമ്മാണം ഇദ്ദേഹത്തിനായിരുന്നു. നാട്ടിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒട്ടനവധി ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിവരുന്ന ഇദ്ദേഹം ദരിദ്ര്യ ബാല്യത്തിലൂടെ കഷ്ടപ്പാട്ടിലൂടെയാണ് കടന്നുവന്നത്. ഇദ്ദേഹം വയോധികരായ സാമ്പത്തികമില്ലാത്ത ജനങ്ങളെ കണ്ടെത്തി ഉല്ലാസ യാത്ര മാസം തോറും നടത്തിവരുന്നു.