ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രോത്സവത്തിന് ഇളമ്പ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലും ഇളമ്പ എൽ പി എസിലുംമായി തുടക്കം കുറിച്ചു ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായർ അധ്യക്ഷത വഹിച്ചു ബ്ലോക് പഞ്ചായത്ത് മെമ്പർ .കരുണാകരൻ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രബാബു ,പഞ്ചായത്ത് അംഗങ്ങളായ വിഷ്ണു രവീന്ദ്രൻ ,ബി സുജിത, ആറ്റിങ്ങൽ ഉപജില്ലാ ഓഫീസർ ഇ.വിജയകുമാരൻ നമ്പൂതിരി ,പ്രിൻസിപ്പാൽ ബീന കുമാരി, ഹൈ സ്കൂൾ എച്ച് എം സുനിൽ കുമാർ എൽ പി എച്ച് എം വി സുഭാഷ് ,പി ടി എ പ്രസിഡൻ്റ് ശ്രീ. ശശിധരൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, യോഗത്തിൽ വിവിധ കമ്മിറ്റി കൺവീനർമാരായ , സഞ്ജീവ് , ബാബു . അക്ബർഷാ, അജിലാൽ, സുഖീന്ദ്രൻ എന്നിവർ പങ്കെടുത്തു, റിസപ്ഷൻ കമ്മിറ്റി കൺവീനർ ദിനേഷകുമാർ നന്ദി പറഞ്ഞു .
രണ്ടാം ദിവസമായ നാളെ ശാസ്ത്ര മേള , സാമൂഹ്യ ശാസ്ത്ര മേള – ഐടി മേള എന്നീ മത്സരങ്ങൾ നടക്കും.

സമാപന സമ്മേളനത്തിൽ ചിറയിൻകീഴ് എം എൽ എ അഡ്വ . ശശി, ജില്ലാ പഞ്ചായത്ത് മെംബർ കെ വേണുഗോപാലൻ ,ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ജയശ്രീ , ജില്ലാ പഞ്ചായത്ത് മെംബർ വി.അർ സുലത,പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി.പി ബിന്ദു , .എം മനോജ് കുമാർ ,ആറ്റിങ്ങൽ ബി പി സി വിനു,എസ് എം സി ചെയർമാൻമാരയ മഹേഷ് , എം സന്തോഷ് പ്രോഗ്രാം കമ്മിറ്റി കൺവീനർ ബാബു ,തുടങ്ങിയവർ പങ്കെടുക്കും. ഇന്ന് നടന്ന മത്സരങ്ങളുടെ ട്രോഫികൾ നാളെ രാവിലെ 11 മണിക്ക് ഹയർസെക്കൻഡറി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്


