പുത്തൻതോപ്പ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും, മംഗലപുരം കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ കിംസ് ഹെൽത്ത് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് മുരുക്കുംപുഴ കോഴിമട വേലുത്തമ്പി മെമ്മോറിയൽ ഹാളിൽ പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജി. മുരളീധരൻ, പഞ്ചായത്ത് അംഗം എസ്. ശ്രീചന്ദ്,കിംസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ സൂസൻ ജോസ്, കമ്മ്യൂണിറ്റി എച്ച്ഒഡി സോണി,കിംസ് നഴ്സിംഗ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.