Search
Close this search box.

മീശ വിനീത് വീണ്ടും അറസ്റ്റിൽ, ഇത്തവണ വധശ്രമക്കേസ് 

meesha-vineeth-1-16928513303x2

പള്ളിക്കൽ : വധശ്രമക്കേസിൽ സോഷ്യൽ മീഡിയ താരം ‘മീശ വിനീത്’ എന്ന വിനീത് അറസ്റ്റിൽ. യുവാവിന്‍റെ തല അടിച്ചുപൊട്ടിച്ച കേസിലാണ് നിരവധി കേസിൽ പ്രതിയായ ‘മീശ വിനീത്’ എന്ന വിനീതിനെ കഴിഞ്ഞ ദിവസം പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. മടവൂര്‍ സ്വദേശിയായ യുവാവിനെ ആക്രമിച്ച്‌ തല അടിച്ചുപൊട്ടിച്ച കേസിലാണ് നടപടി. കേസിലെ മൂന്നാം പ്രതിയാണ് വിനീത്.

ഇക്കഴിഞ്ഞ 16ന് വിനീത് ഉള്‍പ്പെടെ നാലുപേര്‍ രണ്ടു ബൈക്കുകളിലായി മടവൂരില്‍ എത്തി യുവാവിനെ ആക്രമിച്ചുവെന്നാണ് കേസ്. മറ്റ് മൂന്ന് പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

നേരത്തെ, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ തട്ടിയ കേസില്‍ ഓഗസ്റ്റില്‍ വിനീത് അറസ്റ്റിലായിരുന്നു. സ്വര്‍ണാഭരണം വാങ്ങി പണയം വെച്ചശേഷം തിരികെ നല്‍കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ച്‌ വരുത്തി ഉപദ്രവിക്കുകയായിരുന്നു ഇയാള്‍. അന്ന് കിളിമാനൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!