Search
Close this search box.

വെഞ്ഞാറമൂട്ടിൽ പ്രേക്ഷക ഹൃദയം കീഴടക്കിയ ” സുനിയണ്ണ “നെത്തി നവരാത്രി ആഘോഷം പൊലിപ്പിക്കാൻ

ei5Z30Y60567

വെഞ്ഞാറമൂട് ജീവകലയുടെ ആഭിമുഖ്യത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒൻപതു ദിവസം ഒൻപത് വേദികളിലായി 30 – ൽ പരം കലാകാരന്മാരും കലാകാരികളും ചേർന്നൊരുക്കിയ ” സപ്തവർണങ്ങളേ മുഗ്ദ്ധധാരകളെ എന്ന നൃത്ത-സംഗീത പരിപാടി പൂർത്തീകരിച്ചു. സമാപന ചടങ്ങിൽ നാട്ടുകാരനായ ഹാസ്യതാരം പ്രിയപ്പെട്ട അനീഷ് സാരഥി അതിഥിയായെത്തി. നവരാത്രി പരിപാടിയിൽ പങ്കാളികളായ കലാകാരന്മാർക്ക് ജീവകലയുടെ ഉപഹാരം അനീഷ് സാരഥി കൈമാറി. യോഗത്തിൽ രതീഷ്പോറ്റി, പുഷ്കല ഹരീന്ദ്രൻ , അരുൺ ബാലകൃഷ്ണൻ , നമിത സുധീഷ് എന്നിവർ പങ്കെടുത്തു. ജീവകലഭാരവാഹികളായ വി.എസ്. ബിജുകുമാർ , പി.മധു , കെ. ബിനുകുമാർ എന്നിവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!