തിയേറ്ററിൽ സിനിമ കാണുന്നവരുടെ ഇടയിൽ നഗ്നനായി മുട്ടിൽ ഇഴഞ്ഞു മോഷണം… പ്രതി സിസിടിവിയിൽ കുടുങ്ങി..

eiJL0RJ63106

ആറ്റിങ്ങൽ : തീയേറ്ററിൽ സിനിമ കാണാനെത്തിയ കടയ്ക്കാവൂർ,ചിറയിൻകീഴ് സ്വദേശിനികളായ യുവതികളുടെ പേഴ്സ് മോഷണം പോയി. ആറ്റിങ്ങൽ ഗംഗ തിയേറ്ററിൽ കഴിഞ്ഞ ദിവസം ആണ് സംഭവം. തുടർന്ന് യുവതികൾ സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. എന്നാൽ തിയേറ്ററിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ കണ്ടത് അത്ഭുതപെടുത്തുന്ന ദൃശ്യങ്ങളാണ്.

ആദ്യം തിയേറ്ററിൽ കയറി സീറ്റിൽ ഇരിക്കുന്നവരെ നോക്കി മനസ്സിലാക്കി വെച്ച യുവാവ് ഇന്റർവ്വൽ സമയത്ത് പുറകിൽ ആരും ഇല്ലാത്ത സ്ഥലത്ത് പോയിരുന്ന് വസ്ത്രം മാറ്റി അടിവസ്ത്രം മാത്രം ധരിച്ച് മുട്ടിൽ ഇഴഞ്ഞു ഓരോരുത്തരുടെ സീറ്റിന് അടുത്തെത്തി മോഷണം നടത്തി. സിനിമയിൽ മുഴുകി ഇരിക്കുന്നവർ ഇത് ശ്രദ്ധിക്കില്ല. ഈ രീതിയിൽ ഇയാൾ മോഷണം പതിവായി നടത്തുന്നുണ്ടാകും എന്നാണ് സംശയം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!