ശക്തമായ മഴയിൽ ചിറയിൻകീഴ് എക്സൈസ് ഓഫീസിനുള്ളിൽ വെള്ളം കയറി. ഇന്ന് വൈകുന്നേരം പെയ്ത ശക്തമായ മഴയിലാണ് വെള്ളം കയറിയത്. റെയിൽവേ ക്രോസിന് സമീപത്തായാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മുകൾ ഭാഗത്തുനിന്ന് എത്തുന്ന മലിനജലം ഒലിച്ചു പോകാൻ വഴിയില്ല. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയും ഈ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. പകർച്ചവ്യാധികൾ പിടിപെടുമെന്ന ഭയത്തിലാണ് ഉദ്യോഗസ്ഥർ.