കിളിമാനൂർ വാലഞ്ചേരി ഐരുമൂല ശ്രീമഹാ ശിവവിഷ്ണു ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ മേൽശാന്തി തിലകൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ റിട്ട. പ്രിൻസിപ്പാൾ മോഹൻ വാലഞ്ചേരി കുട്ടികളെ എഴുത്തിനിരുത്തി. ഐരുമൂല ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ഹരികൃഷ്ണൻ.എൻ, സെക്രട്ടറി എസ്. വിപിൻ, ട്രഷറർ ബി.പി. ശെൽവകുമാർ, മാനേജർ പ്രഭാത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.