ആറ്റിങ്ങൽ: നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിന്റെ കലാമത്സരങ്ങൾ ഇന്ന് ആരംഭിച്ചു. ടൗൺ യുപി സ്കൂൾ ഓഡിറ്റോറിയത്തിലെ വേദിയിൽ വെച്ച് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 22 ന് തുടങ്ങി 30 ന് അവസാനിക്കുന്ന കേരളോത്സവ വേദിയിലേക്ക് പ്രായഭേദമന്യേ നിരവധി കലാകായിക മത്സരാർത്ഥികളാണ് പങ്കെടുക്കുന്നത്. ഇരുപതോളം ഇനം കലാമത്സരങ്ങളും പതിനഞ്ചോളം വരുന്ന കായിക മത്സരങ്ങൾക്കും നഗരം സാക്ഷിയായി. വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള യോഗത്തിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗിരിജ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ രമ്യാസുധീർ, കൗൺസിലർ ലൈലാ ബീവി, പ്രോഗ്രാം കോഡിനേറ്റർമാരായ രാകേഷ്, അനിൽ, സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
