പെൺകുട്ടികൾക്ക് സ്വയം പ്രതിരോധം ഉറപ്പായതിലൂടെ കുട്ടികളുടെ ആത്മവിശ്വാസo വർദ്ധിപ്പിക്കുവാനും ശാരീരിക ക്ഷമത ഉറപ്പുവരുത്തുന്നതിനും പ്രതികൂല സാഹചര്യങ്ങളിൽ കൃത്യമായി പ്രതികരിക്കുന്നതിനും വേണ്ടി സമഗ്ര ശിക്ഷ കേരളയും പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന പരിപാടിയാണ് സ്വയം പ്രതിരോധ പരിശീലന പരിപാടി .
ഇതിന്റെ ഭാഗമായി ഗവൺമെൻറ് വിദ്യാലയങ്ങളിലെ 8 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്കായുള്ള 12 മണിക്കൂർ ദൈർഘ്യമുള്ള സ്വയം പ്രതിരോധ പരിശീലന പരിപാടിയുടെ ആറ്റിങ്ങൽ ബി.ആർ.സി തല ഉദ്ഘാടനം , അഴൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ബഹുമാനപ്പെട്ട അഴൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ അനിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് ആർ.നിസാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രഥമാധ്യാപിക മിനി കെ ആർ സ്വാഗതം ആശംസിക്കുകയും ആറ്റിങ്ങൽ ബിആർസി ബി.പി.സി വിനു. എസ്. പദ്ധതി വിശദീകരണവും നടത്തി. കരാട്ടെ പരിശീലകൻ സമ്പത്ത്, ജെന്റർ ഇക്യു റ്റി ചാർജ് ഉള്ള കോർഡിനേറ്റർ കൃഷ്ണ എന്നിവർ ആശംസയും കോഡിനേറ്റർ സീന എസ്.എം.യോഗത്തിന് നന്ദിയും പറഞ്ഞു