Search
Close this search box.

കിളിമാനൂർ ഉപജില്ലാ ശാസ്ത്രമേള നാവായിക്കുളം ഗവ ഹയർ സെക്കൻഡറി സ്കൂളിൽ

IMG-20231026-WA0090

കിളിമാനൂർ ഉപജില്ലാ ശാസ്ത്രമേള നാവായിക്കുളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രിയദർശിനി. വി മേള ഉദ്ഘാടനം ചെയ്തു. നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കിളിമാനൂർ എഇഒ വി.എസ് പ്രദീപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ, എസ് ജെ ശ്രീകുമാർ, സിനി എം ഹലാജ്, അനീഷ് കുമാർ എസ്, എം ആർ ഫൈസൽ ഖാൻ, നവാസ് കെ, വി ആർ രാജേഷ് റാം, ജമീല കെ എൽ എന്നിവർ സംസാരിച്ചു. ആർ ബിജു നന്ദി രേഖപ്പെടുത്തി.

തുടർന്ന് സോഷ്യൽ സയൻസ്, വർക്ക് എക്സ്പീരിയൻസ് മൽസരങ്ങൾ നടന്നു. വെള്ളിയാഴ്ച സയൻസ്, ഗണിത ശാസ്ത്രം, ഐ.ടി വിഭാഗം മൽസരങ്ങൾ നടക്കും. ശനിയാഴ്ച 3 മണിക്ക് സമാപന സമ്മേളനം വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!