ഇടവിളാകം യു.പി.സ്കൂളിൽ ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് യൂണിറ്റ് ആരംഭിച്ചു

IMG-20231028-WA0014

മംഗലപുരം: ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സ് യൂണിറ്റ് ഇടവിളാകം യു.പി.സ്കൂളിൽ ആരംഭിച്ചു.ഇതിനോടനുബന്ധിച്ച് നടന്ന ഇൻവെസ്റ്റിച്ചർ സെറിമണി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു.42 കുട്ടികളുടെ യൂണിറ്റാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. കുട്ടികൾ പ്രതിജ്ഞ ചെയ്ത് ബാഡ്ജ് സ്വീകരിച്ചു. പി.ടി.എ പ്രസിഡൻ്റ് എ.ബിനു അധ്യക്ഷത വഹിച്ചു.സ്കൗട്ട് ജില്ലാ സെക്രട്ടറി എസ്.കെ.ജോളി, പ്രഥമാധ്യാപിക എൽ.ലീന, സ്കൗട്ട് ജില്ലാ വൈസ് പ്രസിഡൻ്റ് രാജഗോപാൽ, ഡി.ടി.സി.ജി.മിനി, കണിയാപുരം മേഖലാ സെക്രട്ടറി ഗീത, പള്ളിപ്പുറം ജയകുമാർ യൂണിറ്റ് കൺവീനർ, ഒ.എസ് ലേഖ, മദർ പി.ടി.എ.പ്രസിഡൻ്റ് യാസീൻ സുലൈമാൻ, ശ്രീജാ റാണി എന്നിവർ സംസാരിച്ചു.ഗൈഡ്സ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!