കിഴുവിലം : ഓട്ടോ മോഷ്ടിച്ചു രജിസ്ട്രേഷൻ നമ്പർ മാറ്റി കറങ്ങി, നാട്ടുകാർ തടഞ്ഞു പൊലീസിന് കൈമാറി. കിഴുവിലം വില്ലേജിൽ വലിയകുന്ന് ഗോകുലം വീട്ടിൽ നാരായണന്റെ മകൻ വിജയൻ(67)ന്റെ KL 16 D 7387ആം നമ്പർ ഓട്ടോറിക്ഷ മോഷണം ചെയ്ത് KL 16 D 7887 ആം നമ്പർ എന്ന് രജിസ്ട്രേഷൻ നമ്പർ തിരുത്തി ജൂലൈ 18ന് രാവിലെ 6:30 മണിക്ക് അയിലം സ്കൂളിന് സമീപം ഓടിച്ചു വരവേ നാട്ടുകാർ സംശയത്തിന്റെ സാഹചര്യത്തിൽ തടഞ്ഞ് വെച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ മുദാക്കൽ വില്ലേജിൽ പാറയടി ദേശത്ത് പൊയ്കമുക്ക് സ്വദേശി ഗണേഷിന്റെ മകൻ സെൽവരാജ് (35)നെ അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ എസ്.എച്ച്.ഒ വിവി ദിപിൻ, എസ് ഐ മാരായ ശ്യാം, എം ജി ബാലകൃഷ്ണൻ ആചാരി, എസ്സിപിഒ സലിം, ശരത് കുമാർ, മുകേഷ്, താജുദ്ദീൻ, സിപിഒ സിയാസ് എന്നിവർ ഉൾപ്പെട്ട സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു