മടവൂർ : ഇന്ദിരാഗാന്ധിയുടെ ധീര രക്തസാക്ഷിത്വ ദിനവും, ഉമ്മൻചാണ്ടിയുടെ ജന്മദിനവുമായ ഒക്ടോബർ 31ന് മടവൂർ ഗ്രാമപഞ്ചായത്തിലെ എലിക്കുന്നമുകൾ പള്ളിമുക്ക് ജംഗ്ഷൻ, പുലിയൂർക്കോണം പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, മൂന്നാം വിള ജംഗ്ഷൻ, തുമ്പോട് ജംഗ്ഷൻ, മടവൂർ ടൗൺ, സീമന്തപുരം, എന്നിവിടങ്ങളിൽ നടന്ന അനുസ്മരണം മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും, മടവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ അഡ്വ . സി രവീന്ദ്രൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എ ഹസീന, അജിത് കുമാർ, കോൺഗ്രസ് നേതാക്കളായ, കെ.എസ്.യു സംസ്ഥാന നിർവാഹക സമിതി അംഗം അച്ചു സത്യദാസ് ,കോൺഗ്രസ് നേതാക്കളായ ബിജു പി ചന്ദ്രൻ, എ നവാസ്, സലിം പുലിയൂർക്കോണം,അനിൽകുമാർ, കർഷക കോൺഗ്രസ് നേതാക്കളായ,സജീവ് മുളവന, സിറാജ് , യൂത്ത് കോൺഗ്രസ് നേതാക്കളായ, റിയാസ് വേട്ടക്കട്ടുകോണം,ജാഫർ, സേവാദൾ നേതാക്കളായ മൻമോഹൻ, അനൂപ് പകൽക്കുറി തുടങ്ങിയവർ സംസാരിച്ചു.