ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാന മന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന ഇന്ദിരാ ഗാന്ധിയുടെ 39-)0 രക്ത സാക്ഷിത്വ ദിനം ആചരിച്ചു. ചെറുന്നിയൂർ ഇന്ദിരാ ഭവനിൽ കൂടിയ ചടങ്ങിൽ ഇന്ദിരാജിയുടെ അലങ്കരിച്ച ചിത്രത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. എം. ജഹാംഗീർ, ഡി. രാധാകൃഷ്ണൻ, കെ. വിക്രമൻ നായർ, താന്നിമൂട് എസ്. സജീവൻ, എസ്. ശശികല, കെ. രാജേന്ദ്ര ബാബു, റോബിൻ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
എസ്. ജയപ്രകാശ്, എ. നാസറുള്ള, ഗോപി ചെട്ടിയാർ, ബഷീർ കുട്ടി,സുമേഷ്,മനോഹരൻ, പാലച്ചിറ സൈഫ്, ഷിഹാബുദീൻ, പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.
								
															
								
								
															
				

