മൂന്നാം വർഷവും ഒന്നാം സ്ഥാനത്ത് എസിഎസി

ആറ്റിങ്ങൽ : ആറ്റിങ്ങൽ നഗരസഭ കേരളോത്സവം 2023 കലാ-കായിക മാമാങ്കത്തിൽ പകരം വയ്ക്കാനാവാത്ത 227 ഓവർ ഓൾ പോയിന്റുകൾ കരസ്തമാക്കി മൂന്നാം വർഷവും ആറ്റിങ്ങൽ ചിൽഡ്രൻസ് ആർട്സ് ക്ലബ്ബ്‌ ഒന്നാമതെത്തി.

2023 ഒക്ടോബർ 22 മുതൽ 30 വരെ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്. നൂറിലേറെ പ്രതിഭകളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. അത്‌ലറ്റിക്സ് മത്സരങ്ങൾ ശ്രീപാദം സ്റ്റേഡിയത്തിലും, കലാമത്സരങ്ങൾ ഗവ. ടൗൺ യുപിഎസ് സ്കൂളിലും ക്രിക്കറ്റ്‌, ഫുട്ബോൾ, എന്നിവ ആറ്റിങ്ങൽ കോളേജ് ഗ്രൗണ്ടിലും. വോളിബോൾ കൊല്ലംമ്പുഴയിലും, ചെസ്സ് എസിഎസിയിലും, പഞ്ചഗുസ്തി നഗരസഭ അംങ്കണത്തിലും നടന്നു വിജയികൾക്കുള്ള സമ്മാനദാനം നഗര സഭാ അധ്യക്ഷ അഡ്വ. എസ്. കുമാരി നിർവഹിച്ചു. പോയിന്റ് ഇനത്തിൽ ആറ്റിങ്ങൽ ചിൽഡ്രൻസ് ക്ലബ്ബ്‌ ഒന്നാം സ്ഥാനം കലസ്ഥമാക്കി 5000 രൂപയും ഓവർ ഓൾ ട്രോഫിയും എസിഎസി പ്രസിഡന്റും നഗരസഭ കൗൺസിലറുമായ എസ്. സുഖിലും ഭാരവാഹികളും ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം ഫ്രണ്ട്സ് കൊല്ലംമ്പുഴയും , മൂന്നാം സ്ഥാനത്ത് പൗർണമി ചിറ്റാറ്റിൻകരയും സ്വന്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!