ആറ്റിങ്ങൽ: മലയാളദിനാഘോഷവും, ഭരണഭാഷാ വാരാഘോഷവും ആചരിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ വെച്ച് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. നവംബർ 1 മുതൽ 7 വരെയാണ് ഭരണഭാഷാ വാരമായി ആചരിക്കുന്നത്. ചെയർപേഴ്സൺ ചൊല്ലിയ മലയാളഭാഷ പ്രതിജ്ഞ മറ്റുള്ളവർ ഏറ്റുചൊല്ലി. കൂടാതെ ഭാഷ അധ്യാപകനും സാഹിത്യകാരനുമായ വർക്കല ഗോപാലകൃഷ്ണനെ യോഗത്തി ആദരിച്ചു. വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, സെക്രട്ടറി കെ.എസ്.അരുൺ, ഹെൽത്ത് സൂപ്പർവൈസർ രാംകുമാർ, സ്റ്റാൻഡിംഗ് കമ്മറ്റി അധ്യക്ഷൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയർ പങ്കെടുത്തു.