കേരളപ്പിറവി ദിനത്തിൽ കേരളത്തിന് ആദരമർപ്പിച്ച് വിദ്യാർഥികൾ

IMG_20231101_182644

കീഴാറ്റിങ്ങൽ: നവംബർ 1 കേരളപ്പിറവിയോട് അനുബന്ധിച്ച് വൈവിധ്യമായ പരിപാടികൾ സംഘടിപ്പിച്ച് കീഴാറ്റിങ്ങൽ വൈ. എൽ എം യു പി എസിലെ കുട്ടികൾ.

കേരളത്തനിമ നൃത്തശില്പം, കേരള ഗാനം ആലപിക്കൽ, കുട്ടികൾ കേരള രൂപമായുള്ള നിശ്ചലദൃശ്യം എന്നിവ അവതരിപ്പിച്ചു.
കേരളത്തിന്റെ മോഡൽ നിർമ്മാണം, പതിപ്പ്നിർമ്മാണം, ക്വിസ് മത്സരം, പ്രസംഗം മത്സരം, കേരളത്തിലെ ജില്ലകളെ കുറിച്ചുള്ളവിവരണം, തുടങ്ങിയ പരിപാടികളിൽ കുട്ടികൾ സജീവമായി പങ്കെടുതു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീനയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സീനിയർ അധ്യാപകനായ രഘുനാഥ ശർമ്മ, റസീന, രജി, എന്നിവർ പങ്കെടുത്ത് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് നന്ദി പറഞ്ഞു. സജിത്ത്, റാണി, രമ്യ എന്നീ അധ്യാപകർ പരിപാടിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!