കേരളപ്പിറവി ദിനത്തിൽ ജില്ലകൾ തൊട്ട് പെരുംകുളം എ എം എൽ പി എസിലെ കുട്ടികൾ.

IMG-20231101-WA0085

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കുട്ടികൾ കേരളത്തിന്റെ മാതൃക നിർമ്മിച്ചു. കേരളത്തിന്റെ പ്രകൃതി രമണീയത വിളിച്ചോതുന്ന നൃത്തശില്പം നാലാം ക്ലാസിലെ ശിവദ അവതരിപ്പിച്ചു.ഓരോ ജില്ലകളുടെയും പ്രത്യേകതകൾകുട്ടികൾ വിവരിച്ചു.കേരള ഗാനം, ക്വിസ്എന്നിവ സംഘടിപ്പിച്ചു. സ്കൂൾ മുറ്റത്ത് നടന്ന ചടങ്ങിൽ മലയാള ഭാഷ വാരാചരണം ആരംഭിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺ അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ അഡ്വ എ എ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. എം.പി .ടി.എ പ്രസിഡന്റ് ബിന്ദു സുന്ദർ കേരള കവിത ചൊല്ലി ആശംസകൾ നേർന്നു. കേരളപ്പിറവി ദിനാഘോഷങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!