Search
Close this search box.

കല്ലമ്പലത്ത് വളർത്തുമൃഗങ്ങളെ യുവാവ് പീഡിപ്പിച്ചതായി പരാതി, ആട്ടിൻകുട്ടി കൊല്ലപ്പെട്ട നിലയിൽ 

eiG7KQ753187

കല്ലമ്പലം :കല്ലമ്പലത്ത് വളർത്തുമൃഗങ്ങളെ യുവാവ് പീഡിപ്പിച്ചതായി പരാതി. കല്ലമ്പലം പുല്ലൂർമുക്ക് മുളയിലഴികം വീട്ടിൽ അബ്ദുൽഖരീമിന്റെ വളർത്തുമൃഗങ്ങളെ സ്ഥിരമായി പീഡിപ്പിക്കുകയും നാലുമാസം മാത്രം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് സിസി.ടി.വി ദൃശ്യമടക്കം കല്ലമ്പലം പൊലീസിൽ പരാതി നൽകിയത്.

കർഷകനായ അബ്ദുൽകരീമിന്റെ വീട്ടിലെ തൊഴുത്തിൽ രാത്രി അതിക്രമിച്ച് കയറിയ അജ്ഞാതൻ നിരന്തരം പശുകുട്ടിയെയും ആടുകളെയും പീഡിപ്പിച്ചിരുന്നു. കഴുകി ഉണങ്ങാനിട്ടിരുന്ന സ്ത്രീകളുടെ വസ്ത്രങ്ങൾക്കും കുളിമുറിയിലെ സോപ്പിനും എണ്ണയ്ക്കും മറ്റും സ്ഥാനചലനം സംഭവിക്കുന്നത്‌ പതിവായതോടെ സി.സി.ടിവി കാമറ നിരീക്ഷിച്ചതോടെയാണ് മൃഗങ്ങളെ പീഡിപ്പിക്കുന്നത് കണ്ടത്.പൂണ്ണ നഗ്നനായ ഒരു അജ്ഞാതൻ പുലർച്ചെ മൂന്നരയ്ക്കു ശേഷം കുളിമുറിയിൽ കയറി അടിപ്പാവാട ധരിക്കുകയും തൊഴുത്തിൽ പോകുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിനിടയിൽ നാലുമാസം പ്രായമായ പെൺ ആട്ടിൻ കുട്ടിയെകാണാതായി. രണ്ട് ദിവസം കഴിഞ്ഞ് തൊട്ടടുത്ത സ്ഥലത്ത് മരിച്ചനിലയിൽ കാണപ്പെട്ടു. ഈകുട്ടിയെ പലതവണപീഡിപ്പിച്ച ലക്ഷണങ്ങൾ കണ്ടതായി ഉടമ പറഞ്ഞു.

വിവരം കല്ലമ്പലം പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി ആട്ടിൻ കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തി. നിരന്തരം പീഡനത്തിനിരയായ പശുക്കുട്ടി അവശതയിൽ ചികിത്സയിലാണ്. പീഡനത്തിനിരയായ കാളക്കുട്ടി അപകടനില തരണം ചെയ്തു. അതേ സമയം പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ വൈകുന്നതായാണ് ആരോപണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!