അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

IMG-20231101-WA0076

അണ്ടൂർക്കോണം : യൂത്ത് കോൺഗ്രസ്സ് അണ്ടൂർക്കോണം മണ്ഡലം പ്രസിഡന്റ് ഫാറൂഖിന്റെ നേതൃത്വത്തിൽ അണ്ടൂർക്കോണം പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രകടനവും ധർണ്ണയും നടത്തി.

പഞ്ചായത്തിന്റെ വാർഡുകളിൽ  ഉപഭോക്താക്കളിൽ നിന്നും പൈസവാങ്ങി പ്ലാസ്റ്റിക്ക് ശേഖരിച്ച ശേഷം പഞ്ചായത്ത് കാന്റീൻ അംഗനവാടി കൃഷിഭവൻ എന്നിവ ഉൾപ്പെടുന്ന ഓഫീസ് കോമ്പൗണ്ടിൽ കൂട്ടിയിട്ട് പകർച്ചവ്യാധി ഉണ്ടാക്കുന്നെന്ന് ആരോപിച്ചും അഴിമതികൾക്കെതിരെ ആരോപിച്ചുമാണ്  ധർണ്ണ നടത്തിയത്.

കോൺഗ്രസ്സ് മുൻ പഞ്ചായത്തു പ്രസിഡന്റുമായ കൃഷ്ണൻ കരിച്ചാറ, കൃഷണൻ കുട്ടി, മുൻ വൈസ് പ്രസിഡന്റ് പൊടിമോൻ അഷറഫ്, മുൻ പഞ്ചായത്ത് അംഗങ്ങൾ, നിലവിലെ കോൺഗ്രസ്സ് പഞ്ചായത്ത് അംഗങ്ങൾ , ധർണ്ണയിൽ പങ്കെടുത്തു. തുടർന്ന്, ഫാറൂഖ്, പൊടിമോൻ അഷറഫ്, അഡ്വ: മുനീർ, വെട്ടു റോഡ് സലാം, കുന്നിനകം അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!