കല്ലമ്പലം: ശക്തമായ മഴയിലും ഇടയിലും വീട് തകർന്നു. വെട്ടിയറ ഇടമൺനില ചരുവിള വീട്ടിൽ ശകുന്തളയുടെ വീടാണ് തകർന്നത്.വീടിൻ്റെ അടുക്കള ഭാഗം പൂർണ്ണമായും ഇടിഞ്ഞുവീണു. ശകുന്തളയും ഭർത്താവ് രാജേന്ദ്രനും മക്കളും ചെറുമക്കളും ആണ് ഇവിടെ താമസിച്ചിരുന്നത്. ഇവരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇപ്പോഴും കുടുംബവും ഭീതിയിലാണ് .
