മംഗലപുരം : മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയായ വിജയോത്സവം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ജി. അനിൽകുമാർ അധ്യക്ഷൻ ആയിരുന്നു. സ്കൂൾ പിടിഎ പ്രസിഡന്റ് ഇടവിളാകം ഷംനാദ് സ്വാഗതവും സംസ്ഥാന മദ്യവർജ്ജന സമിതി സെക്രട്ടറി റസൽ സബർമതി നന്ദിയും പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സുമഇടവിളാകം, വൈസ് പ്രസിഡന്റ് ജി. മുരളീധരൻ, വാർഡ് മെമ്പർ മീന അനിൽ കുമാർ, മധ്യമേഖല ഡി ഐ. ജിപി. അജയകുമാർ,
അഡ്വ ഷാനിഫബീഗം, ഡോക്ടർ. ബി.വിജയൻ, ഷിബു അബൂബക്കർ, അനിൽ വി. കുമാർ, സി എസ്. പ്രസാദ്, സ്കൂൾ മാനേജർ അഡോൾഫ് കൈയാലക്കൽ, സ്റ്റാഫ് സെക്രട്ടറി ദീപകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് സജി എസ്, മംഗലപുരം ഷാഫി, പ്രദീപ് ദിവാകരൻ എന്നിവർ സംസാരിച്ചു.
മഹാകവി കുമാരനാശാൻ 1924ഇൽ ശിലാസ്ഥാപനം നിർവഹിച്ച സ്കൂൾ ആണ് ഇത്. 100വർഷം പൂർത്തിയാവുകയാണ്. നാട്ടിലെ സാധാരണക്കാരുടെ മക്കൾക്കു പഠിക്കാൻ വേണ്ടി ആണ് അന്ന് നാട്ടിലെ എല്ലാം ആയിരുന്നമരിയ ജോൺ ലോപ്പസ് ഈ സ്കൂൾ സ്ഥാപിച്ചത്. 1924ൽ ശിലാ സ്ഥാപനം നടത്തിയ സ്കൂൾ 1925ൽ പൂർത്തിയായി പ്രവർത്തനം തുടങ്ങി. 1949വരെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിരുന്നു. തുടർന്ന് 1950ൽ ഹൈസ്കൂൾ ആയി. ഏകദേശം 4000കുട്ടികൾ വരെ സ്കൂളിൽ പഠിച്ചിരുന്നു. ആദ്യ സ്കൂൾ മാനേജർ
മരിയജോൺ ലോപ്പസ് ആയിരുന്നു. ആദ്യ ഹെഡ് മാസ്റ്റർ എസ്. ഡാനിയേൽ ആയിരുന്നു. ആദ്യ വിദ്യാർത്ഥി മുണ്ടക്കൽ വിളയിൽ വീട്ടിൽ ചെല്ലപ്പൻ ആയിരുന്നു. അതുപോലെ ആദ്യസ്കൂൾ ഫസ്റ്റ് പരേതനായ അഡിഷണൽ ഡയറക്ടർ ഈ. ജമാൽ മുഹമ്മദ് ആയിരുന്നു.
ഈ കൂട്ടായ്മയിലൂടെ ഈ സ്കൂളിനെ ഉയർത്തി കൊണ്ട് വരുക എന്ന ലക്ഷ്യം ആണ് ഉള്ളതെന്ന് കൂട്ടായ്മ പറഞ്ഞു. യോഗത്തിൽ പൂർവ്വവിദ്യാർത്ഥികൾക്ക് ആദരവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. രാവിലെ 10മണിക്ക് തുടങ്ങിയ യോഗം1മണിക്ക് അവസാനിച്ചു. തുടർന്ന് എല്ലാവർക്കും വിഭവ സമൃദ്ധമായ സദ്യയുംഉണ്ടായിരുന്നു