Search
Close this search box.

കെഎസ്ടിഎ ആലംകോട് ബ്രാഞ്ച് സമ്മേളനം നടന്നു

IMG-20231104-WA0063

മതനിരപേക്ഷ വിദ്യാഭ്യാസം ബഹുസ്വര ഇന്ത്യ വികസിത കേരളം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് കെ എസ് ടി എയുടെ 33-ാമത് ആലംകോട് ബ്രാഞ്ച് സമ്മേളനം ആറ്റിങ്ങൽ ബിആർസിയിൽ വച്ച് നടന്നു.

ബ്രാഞ്ച് പ്രസിഡന്റ് റീജ സത്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി റീന സ്വാഗതം പറഞ്ഞു. കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി.സജി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. അനുശോചന പ്രമേയം മായയും രക്തസാക്ഷി പ്രമേയം സജിതയും അവതരിപ്പിച്ചു. ആറ്റിങ്ങൽ സബ്ജില്ല ജോയിൻ സെക്രട്ടറി ദിലിത്ത് സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സബ്ജില്ലാ എക്സിക്യൂട്ടീവ് രജിത ആശംസ അർപ്പിച്ച് സംസാരിച്ചു. പുതിയ സെക്രട്ടറി  റീന (Amlps പെരുംകുളം ) പ്രസിഡന്റ് ശ്രീകല( മേലാറ്റിങ്ങൽ എൽപിഎസ്) ട്രഷറർ ഷിജി (Amlps പെരുംകുളം ) ഇവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ബീനു (BRC) ആശംസയർപ്പിച്ച് സംസാരിച്ചു. ജോയിന്റ് സെക്രട്ടറി മായ(BRC) നന്ദി രേഖപ്പെടുത്തി. ആലംകോട് ബ്രാഞ്ചിലെ വിവിധ സ്കൂളുകളിൽ നിന്നും അധ്യാപകർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!