മണമ്പൂർ അഞ്ചാം വാർഡിൽ ടവർ നിർമ്മാണത്തിനെതിരെ പ്രതിഷേധം

eiH6R8867556

മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡിൽ പുന്നവിള ഭാഗത്തു മൊബൈൽ ടവർ നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം.

മണമ്പൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ മുഹമ്മദ് റാഷിദ്‌ പഞ്ചായത്ത്‌ യോഗത്തിൽ പ്രമേയം അവതരിപ്പിക്കുകയും ഭരണ സമിതി ടവർ നിർമ്മാണത്തിനെതിരായി തീരുമാനം എടുത്തു മുഖ്യമന്ത്രിക്കും, ആരോഗ്യ വകുപ്പ് മന്ത്രിക്കും, എം. പി,എം. എൽ. എ,കളക്ടർ,തഹസീൽദാർ എന്നിവർക്ക് ടവർ നിർമ്മാണം നിർത്തി വെയ്ക്കണം എന്ന് ആവിശ്യപ്പെട്ടു ഇ -മെയിൽ സന്ദേശം അയക്കുകയും ചെയ്തു.

മണമ്പൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ക്യാൻസർ രോഗികളുടെ എണ്ണം വർധിച്ചു വരുന്നു. ജീവിത ശൈലി രോഗികളുടെ എണ്ണവും കുറവല്ല. ടവറിൽ നിന്ന് ഉള്ള റേഡിയേഷൻ ജനങ്ങളെ ഭയപ്പെടുത്തുന്നതായി ജനങ്ങൾ പറയുന്നു. ടവർ നിർമ്മിക്കുന്ന കമ്പനിയും വസ്തു ഉടമയും ഇതിൽ നിന്നും പിന്മാറണമെന്ന് ആവിശ്യപ്പെട്ടു 168 പ്രദേശ വാസികൾ രംഗത്തെത്തി. പൊതു ജനങ്ങളെ സംഘടിപ്പിച്ചു ആവിശ്യമായ പ്രതിഷേധ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!